Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ജറൂസലം: തകര്‍ക്കല്‍ ആരംഭിച്ച് ഇസ്രായേല്‍ സൈന്യം

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലം പ്രദേശമായ സില്‍വാനിലെ അല്‍ ബുസ്താന്‍ മേഖലയില്‍ തകര്‍ക്കല്‍ ആരംഭിച്ച് ഇസ്രായേല്‍ സൈന്യം. പ്രദേശത്തെ ഫലസ്തീനിയുടെ കട ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച പൊളിച്ചുമാറ്റി. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തു. ഫലസ്തീന്‍ പ്രദേശമായ സില്‍വാനിലേക്ക് ഇസ്രായേല്‍ സേന ബുള്‍ഡോസറുമായി പ്രവേശിച്ച് കശാപ്പുകാരന്റെ കട തകര്‍ക്കുകയായിരുന്നു. നിവാസികളെയും ഫലസ്തീന്‍ ആക്ടിവിസ്റ്റുകളെയും തുരത്തുന്നതിനായി കണ്ണീര്‍ വാതകവും ലാത്തിയും സൈന്യം പ്രയോഗിച്ചു.

ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുപാട് എത്തുകയും അവിടെ കാര്യമായ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഇസ്രായേല്‍ സൈന്യം പ്രവേശിച്ച് കണ്ണീര്‍വാതകവും മറ്റും പ്രയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കശാപ്പുശാല നടത്തുന്ന കുടുംബത്തോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഇത് തകര്‍ക്കലിന്റെ അക്രമാസക്തമായ തുടക്കമായിരുന്നു. എന്നാല്‍, ഇത് ഒരു കടയുടെ മാത്രം കാര്യമല്ല. പരിസര പ്രദേശത്തെ മറ്റ് 20 യൂണിറ്റുകളും ഇതേ അവസ്ഥയിലാണ് -സില്‍വാനില്‍ നിന്ന് അല്‍ജസീറ പ്രതിനിധി ഹാരി ഫോസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റുമുട്ടലില്‍ നാല് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു.

Related Articles