Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ലിബിയയില്‍ തീവ്ര മഴയും പ്രളയവും: 2000ലേറെ മരണം

ട്രിപ്പോളി: പ്രകൃതി ദുരന്തങ്ങളുടെ ദുരിതത്തില്‍ മുങ്ങി വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍. മൊറോക്കോയിലെ അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ മറ്റൊരു വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍ തീവ്ര മഴയും പ്രളയവും. രണ്ടായിരത്തിലേറെ ആളുകളാണ് ഇതുവരെയായി മരിച്ചതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ കൊടുങ്കാറ്റായ ‘ഡാനിയേല്‍’ അടിച്ചുവീശിയതിനു പിന്നാലെയെത്തിയ അതിശക്തമായ മഴയില്‍ കിഴക്കന്‍ ലിബിയ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒന്നിലധികം തീരദേശ പട്ടണങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറുകയും സമീപപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ ദെര്‍നയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ദെര്‍നയില്‍ 2,000 പേര്‍ മരിച്ചിട്ടുണ്ടെന്നും ആയിരക്കണക്കിന് പേരെ കാണാതായതായും കിഴക്കന്‍ ലിബിയന്‍ ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. ദെര്‍നയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

UPDATING…

Related Articles