Current Date

Search
Close this search box.
Search
Close this search box.

ഇതര മതക്കാരിയെ പ്രണയിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: ഇതര മതക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍.

ഷിഹാബുദ്ദീന്‍, നവാസ് എന്നിവരെയാണ് കല്‍ബുര്‍ഗി ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തത്. വാദിടൗണ്‍ ജില്ലയിലെ ഭീമ നഗറിലെ വിജയ കാംബ്ലെ എന്ന ദലിത് യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. വിജയ ഒരു മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായി പൊലിസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് യുവാവ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് വാദിടൗണ്‍ മേഖലയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി. വ്യാഴാഴ്ചയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്യുന്നത്.

അറസ്റ്റിലായ ഷിഹാബുദ്ദീന്റെ സഹോദരിയെയാണ് യുവാവ് പ്രണയിച്ചതെന്നും ഇതിന്റെ വൈരാഗ്യത്തില്‍ ഷിഹാബുദ്ദീനും സുഹൃത്തായ നവാസും ചേര്‍ന്ന് കാംബ്ലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കാംബ്ലിയെ റെയില്‍വേ പാലത്തിന് സമീപം വെച്ച് ആയുധങ്ങള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും അമിത രക്തസ്രാവത്തെ തുടര്‍ന്ന് കാംബ്ലി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങിയെന്നുമാണ് പറയുന്നത്.

Related Articles