Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെ നടക്കുന്നത് പരിധിവിട്ട വിമര്‍ശനം: ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റ്

പാരിസ്: ഖത്തറിനെതിരായി നടക്കുന്നത് അതിരുകടന്ന വിമര്‍ശനമാണെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റ്. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ഖത്തറിനെതിരെ നടത്തിയ കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്കെതിരെയാണ് അദ്ദേഹം ഖത്തറിന് പിന്തുണയുമായി രംഗത്തെത്തിയത്. ഫുട്‌ബോള്‍ കളിക്കാന്‍ പോയാല്‍ കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് എതിരായ പാശ്ചാത്യ മാധ്യമ പ്രചാരണം അതിശയോക്തിപരമാണ്. ഫ്രാന്‍സില്‍ ഞങ്ങള്‍ സാധാരണയായി ചില പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിക്കാറുണ്ട്. ഫ്രഞ്ച് റേഡിയോ ‘RTL’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കാംപ്യയിനിലെ അച്ചടിച്ച രാഷ്ട്രീയ വശം എന്നെ ആശ്ചര്യപ്പെടുത്തി, വാസ്തവത്തില്‍, ഞാന്‍ രാഷ്ട്രീയത്തെ അതില്‍ കഴിവുള്ള ആളുകള്‍ക്ക് വിട്ടുകൊടുക്കുകയും ഫുട്‌ബോള്‍ മാത്രം പിന്തുടരുകയുമാണ് ചെയ്യുക.

‘ അടുത്ത കാലത്തായി നമ്മള്‍ കണ്ട അതിശയോക്തി കലര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വിജയിച്ചില്ലെന്നും ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ ആയിരക്കണക്കിനാളുകളെക്കൊണ്ട് ആരാധകരുടെ ഇടങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നത് അതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് അഞ്ച് മാസം മുമ്പ് ലോകകപ്പ് സംഘടിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച ഒരു രാജ്യത്തിന് നേരെയുള്ള ഈ ആക്രമണം എന്നെ അത്ഭുതപ്പെടുത്തുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ലോകകപ്പ് സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നവരുണ്ട്. ഞാന്‍ നേരെ വിപരീതമായാണ് ഇതിനിെ കാണുന്നത്. അവര്‍ അതിന് യോഗ്യതയുള്ളശവരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles