Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: നിര്‍ണായക ഘട്ടം ഈ വര്‍ഷം അവസാനിക്കും -ഡബ്ല്യൂ.എച്ച്.ഒ

കേപ്ടൗണ്‍: ലോകത്തെ 70 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയാല്‍ ഈ വര്‍ഷം കോവിഡ് മഹാമാരിയുടെ നിര്‍ണായക ഘട്ടം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

ഈ വര്‍ഷം, ഈ മഹാമാരിയുടെ പ്രധാന ഘട്ടം അവസാനിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തീര്‍ച്ചയായും, അതിന് ഒരു നിബന്ധനയുണ്ട്. ജൂണ്‍, ജൂലൈ മാസത്തോടെ ഈ വര്‍ഷം പകുതിയോടെ 70 ശതമാനം വാക്‌സിനേഷന്‍ സ്വീകരിക്കും. ഇത് നടപ്പിലാവുകയാണെങ്കില്‍, നിര്‍ണായക ഘട്ടം തീര്‍ച്ചയായും അവസാനിക്കും. ഇതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് നമ്മുടെ കൈകളിലാണ്. ഇത് അവസരത്തിന്റെ കാര്യമല്ല. ഇത് തെരഞ്ഞെടുപ്പിന്റെ കാര്യമാണ് -ടെഡ്രോസ് അദാനോം ഗബ്രിയേസസ് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles