Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: പശ്ചിമേഷ്യയില്‍ നിര്‍ണ്ണായക ഘട്ടത്തിലെന്ന് ഡബ്ല്യു.എച്ച്.ഒ

വാഷിങ്ടണ്‍: കോവിഡ് വ്യാപനം പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെ നേരിടുന്നതിലെ നിര്‍ണ്ണായക നിമിഷത്തിലൂടെയാണ് ഈ മേഖലയിലെ രാജ്യങ്ങള്‍ കടന്നു പോകുന്നത്. മേഖലയിലെ 80 ശതമാനം മരണങ്ങളും ഈജിപ്ത്,ഇറാന്‍,ഇറാഖ്,പാകിസ്താന്‍,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. 22 രാജ്യങ്ങളിലായി ഒരു മില്യണിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോക്ക്ഡൗണ്‍ നടപടികള്‍ രാജ്യങ്ങള്‍ ലഘൂകരിക്കുന്നതിനാല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇത് മൊറോക്കോ മുതല്‍ പാകിസ്താന്‍ വരെ നീളുന്നു. ഡബ്ല്യു.എച്ച്.ഒ കിഴക്കന്‍ മെഡിറ്ററേനിയന്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ നാലു മാസത്തേക്കാള്‍ ഏറ്റവും കൂടിയ അളവിലാണ് ജൂണ്‍ മാസത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 29നാണ് മേഖലയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഡബ്ല്യു.എച്ച്.ഒ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖല മേധാവി അഹ്മദ് അല്‍ മന്ദഹാരി പറഞ്ഞു.

Related Articles