Current Date

Search
Close this search box.
Search
Close this search box.

ബയ്‌റൂത്ത് സ്‌ഫോടനത്തിന് ഒരു വര്‍ഷം; പ്രതിഷേധത്തിനിടെ ഏറ്റുമുട്ടല്‍

ബയ്‌റൂത്ത്: കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ തുറമുഖ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബയ്‌റൂത്ത് തുറമുഖ സ്‌ഫോടനത്തിന്റെ ഒന്നാം വാര്‍ഷകത്തില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമട്ടി. സ്‌ഫോടനം നടന്ന തുറമുഖത്തിനടുത്ത് സെന്‍ട്രല്‍ ബയ്‌റൂത്തിലെ പാര്‍ലമെന്റിന് സമീപമാണ് പ്രതിഷേധമുണ്ടായത്. കണ്ണീര്‍ വാതകവും ജലപീരങ്കിയും ലാത്തിയും പ്രതിഷേധക്കാര്‍ക്ക് നേരെ കലാപ പൊലീസ് പ്രയോഗിച്ചു. പ്രധാന കെട്ടിടം ആക്രമിക്കാന്‍ കല്ലുമായി മുന്നോട്ടുവന്ന പ്രതിഷേധക്കാരും കലാപ പൊലീസും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടുകയായിരുന്നു.

ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും കൂടുതല്‍ പേരെ സ്ഥലത്ത് ചികിത്സിക്കുകയും ചെയ്തതായി റെഡ് ക്രോസ്സ് റിപ്പോര്‍ട്ട് ചെയ്തു. 214 പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തുറമുഖത്തില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ തടിച്ചുകൂടുകയായിരുന്നു.

സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ഇരകളുടെ കുടുംബങ്ങളും കൊടിയും മരിച്ചവരുടെ ചിത്രങ്ങളും ഉയര്‍ത്തി പ്രതിഷേധിച്ചു. ദേശീയ ദുഃഖ ദിനാചരണത്തിന്റെ ഭാഗമായി ബാങ്കുകളും ബിസിനസ്സ്, സര്‍ക്കാര്‍ ഓഫീസുകളും ബുധനാഴ്ച അടച്ചിരുന്നു.

Related Articles