Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് ഐക്യദാര്‍ഢ്യം: ബെത്‌ലഹേമില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളില്ല

ജറൂസലേം: യേശുവിന്റെ ജീവിതവും ചരിത്രവും നിലകൊള്ളുന്ന ജറൂസലേമിലെ ബെത്‌ലഹേമില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളില്ല. ഇസ്രായേല്‍ ബോംബിങ് നടത്തുന്ന ഫലസ്തീനിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ക്രൈസ്തവ സഭ നേതൃത്വം ആഹ്വാനം ചെയ്തത്.

നേരത്തെ തന്നെ ആഹ്വാനം വന്നിരുന്നെങ്കിലും ക്രിസ്മസ് ഇങ്ങ് അടുത്തെത്തിയപ്പോള്‍ ബെത്‌ലഹേമിലെങ്ങും ആഘോഷാരവങ്ങളില്ലാതെ വിജനമായിക്കിടക്കുന്ന കാഴ്ചകളാണ്. കടകമ്പോളങ്ങളു റോഡുകളുമെല്ലാം വിജനമാണ്. പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും സാന്റാക്ലോസും ഒന്നും തന്നെയില്ല. എല്ലാം ഉപേക്ഷിച്ച് മനസ്സുകൊണ്ടും ശരീരം കൊണ്ടും ഗസ്സന്‍ ജനതക്ക് ഐക്യപ്പെടുകയാണ് ബെത്‌ലഹേമിലെ ക്രൈസ്തവ വിശ്വാസി സമൂഹം.

നേരത്തെ ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഫലസ്തീനികളുടെ കഫിയ്യ ധരിപ്പിച്ച് ഉണ്ണിയേശുവിനെ കിടത്തി ബെത്‌ലഹേമിലെ ക്രൈസ്ത സഭ ഗസ്സക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നു.

ഗസ്സയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ബെത്‌ലഹേം. ക്രൈസ്തവ വിശ്വാസികള്‍ ഏറെ പുണ്യകരമായി കാണുന്ന പ്രദേശമാണ് ബെത്‌ലഹേം. നിരവധി ചര്‍ച്ചുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടങ്ങളിലെല്ലാം ഇപ്പോള്‍ വിജനാണ്. ഇസ്രായേല്‍ ബോംബിങ്ങില്‍ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ബെത്‌ലഹേമിലുള്ള ക്രൈസ്തവരുടെ നിരവധി കുടുംബാംഗങ്ങള്‍ ഗസ്സയിലുണ്ട്.

Related Articles