Current Date

Search
Close this search box.
Search
Close this search box.

എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള നീക്കം ബ്രസീല്‍ ഉപേക്ഷിക്കുന്നു

aqsa.jpg

ബ്രസീലിയ: ഇസ്രായേലിലെ ബ്രസീല്‍ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റാനുള്ള നീക്കം ബ്രസീല്‍ ഉപേക്ഷിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയെ ഉദ്ധരിച്ച് മആന്‍ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ രാജ്യത്തിന്റെ എംബസി ജറൂസലേമിലേക്ക് മാറ്റില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പകരം പടിഞ്ഞാറന്‍ ജറൂസലേമില്‍ ഒരു ബിസിനസ് ഓഫിസ് തുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോല്‍സരാനോ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേലിലെത്തുന്ന വേളയിലാകും ഇത്. 2018 ജനുവരിയില്‍ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റിയതിന്റെ ചുവടുപിടിച്ചാണ് ബ്രസീലും ഇത്തരം പ്രഖ്യാപനം നടത്തിയിരുന്നത്. തുടര്‍ന്ന് ബ്രസീലിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരുന്നത്.

Related Articles