Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത് എട്ട് സിവിലിയന്മാര്‍

ദമസ്‌കസ്: തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ നഗരമായ റാസ് അല്‍െഎനില്‍ നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് നിരപരാധികളായ എട്ട് സിവിലിയന്മാര്‍. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ സിറിയയുടെ അതിര്‍ത്തി മേഖലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം. തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയയിലെ വിമത പോരാളികളുടെ ശക്തികേന്ദ്രത്തിലാണ് ആക്രമണം നടന്നത്.

ബോംബിങ്ങില്‍ മാര്‍ക്കറ്റിലെ സ്റ്റാളുകളും ഭക്ഷ്യോത്പന്നങളും ചിന്നിച്ചിതറി. നേരത്തെ കുര്‍ദിഷ് സേനയുടെ കൈവശമായിരുന്ന ഈ മേഖലയില്‍ പരസ്പരം ഏറ്റുമുട്ടലും വ്യോമാക്രമണങ്ങളും പതിവായിരുന്നു. ടൗണ്‍ കഴിഞ്ഞ ഒക്ടോബറില്‍ തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം പിടിച്ചെടുക്കുകയായിരുന്നു. കാറിലോ മോട്ടോര്‍ സൈക്കിളിലോ ആണ് സ്‌ഫോടക വസ്തു ഘടിപ്പിച്ചതെന്നാണ് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തെ അപലപിച്ച് തുര്‍ക്കി രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Related Articles