Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികളായ നാല് കുട്ടികള്‍ മുങ്ങി മരിച്ചു

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികളായ നാല് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തതായി സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് അറിയിച്ചു. അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് പടിഞ്ഞാറ് വംശം കണ്ടെത്തിയത്. ബുധനാഴ്ച അഭയാര്‍ത്ഥി ബോട്ട് മുങ്ങിയാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നും 30 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നും റെഡ് ക്രസന്റിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സാവിയ തീരത്തു വെച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രിപ്പോളിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണിത്. നാലാമത്തെ മൃതദേഹം ഇവിടുന്ന് ഏതാനും കിലോമീറ്റര്‍ അകലെ നിന്നുമാണ് കണ്ടെത്തിയത്.

മറ്റു അഭയാര്‍ത്ഥികളുടെ വിവരങ്ങളോ അവരുടെ രാജ്യമോ എവിടേക്കാണ് യാത്ര ചെയ്യുന്നതെന്നോ വ്യക്തമല്ല. ആഫ്രിക്കന്‍,സഹാറ മേഖലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു പ്രധാന യാത്ര കേന്ദ്രമായി മാറിയിരിക്കുകയാണ് ലിബിയ. ആഭ്യന്തര യുദ്ധം മൂലം സംഘര്‍ഷഭരിതമായ ലിബിയയില്‍ സാമ്പത്തികമായി തകര്‍ച്ചയിലാണ്. ജന്മ നാട്ടിലെ സംഘര്‍ഷവും പട്ടിണിയും മൂലം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ലക്ഷ്യമാക്കിയാണ് മിക്ക അഭയാര്‍ത്ഥികളുടെയും യാത്ര. ഇതിനകം ആയിരക്കണക്കിന് പേരാണ് ഇത്തരം അപകടത്തില്‍ മുങ്ങി മരിച്ചത്.

Related Articles