Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ പ്രതിഷേധം; ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിച്ചു

ബയ്‌റൂത്ത്: തുടര്‍ച്ചയായ എഴാം ദിവസവും ടയറുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ഒന്നരവര്‍ഷത്തിലേറെയായി രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സൗഖ്, ജല്‍ അദ്ദീബ്, അദ്ദൗറ എന്നിവിടങ്ങളില്‍ നിന്ന് തലസ്ഥാനമായ ബെയ്‌റൂത്തിലെത്തുന്ന മൂന്ന് പ്രധാന റോഡുകളും, കേന്ദ്രബാങ്കിന് മുന്‍വശമുള്ള റോഡും പ്രതിഷേധക്കാര്‍ തിങ്കളാഴ്ച ഉപരോധിച്ചു.

ലബനാനില്‍ 2019ല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ആറ് മില്യണ്‍ വരുന്ന ജനസംഖ്യയുടെ പകുതിയെ പട്ടിണിയിലേക്ക് നയിക്കുകയും, ജോലിയും സമ്പാദ്യവും ഇല്ലാതാക്കുകയും, ഉപഭോക്താക്കളുടെ വിഭവങ്ങള്‍ വാങ്ങുന്ന ശേഷി കുറയ്ക്കുകയും ചെയ്തു.

Related Articles