Current Date

Search
Close this search box.
Search
Close this search box.

‘പ്രവാചക നിന്ദയോട് വായടക്കില്ല’; ജമാഅത്തെ ഇസ്ലാമി പ്രതിഷേധ ചത്വരം

കോഴിക്കോട്: ‘പ്രവാചക നിന്ദയോട് വായടക്കില്ല, ഉന്മൂലന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ചത്വരം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വ്യാഴാഴ്ച വൈകീട്ട് മുതലക്കുളം മൈതാനിയില്‍ നടക്കും.

പ്രവാചക നിന്ദക്കെതിരായി രൂപപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെ ഉന്‍മൂലനം ചെയ്യാനുളള ഫാഷിസ്റ്റ് ഭരണകൂട നീക്കങ്ങള്‍ക്കെതിരിലാണ് പ്രതിഷേധ ചത്വരം സംഘടിപ്പിക്കുന്നത്.

ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.കെ.രാഘവന്‍ എം.പി, എം.ഐ. അബ്ദുല്‍ അസീസ്, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍, ടി.സിദ്ധീഖ്, പി.ടി.എ റഹീം, കെ.പി.രാമനുണ്ണി, കല്‍പറ്റ നാരായണന്‍, പി.മുജീബ് റഹ്‌മാന്‍, ഒ.അബ്ദുറഹ്‌മാന്‍, ഹമീദ് വാണിയമ്പലം, ആര്യാടന്‍ ഷൗക്കത്ത്, ശൈഖ് മുഹമ്മദ് കാരകുന്ന്, ശംസുദ്ദീന്‍ ഖാസിമി, രാജീവ് ശങ്കരന്‍,
എന്‍.പി. ചെക്കുട്ടി, പി.കെ പാറക്കടവ്, പി.കെ ഗോപി, ഡോ.കെ.എസ്.മാധവന്‍, കെ.കെ.ബാബുരാജ്, കെ. അംബിക, ശരീഫ് മേലേതില്‍, ഡോ. ജാബിര്‍ അമാനി, മുജീബ് മദനി ഒട്ടുമ്മല്‍, ശിഹാബ് പൂക്കോട്ടൂര്‍, പി. റുക്സാന, ഡോ.നഹാസ് മാള, അഡ്വ.തമന്ന സുല്‍ത്താന, ഇ.എം. അംജദ് അലി എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും.

Related Articles