Current Date

Search
Close this search box.
Search
Close this search box.

‘ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ല’; വിദ്വേഷ പ്രചാരണവുമായി വീണ്ടും സംഘ്പരിവാര്‍

ചെന്നൈ: മുസ്ലിംകളെ ലക്ഷ്യമിട്ട് ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള വിദ്വേഷ പ്രചാരണ ക്യാംപസിനുകളാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. അതിന്റെ ഏറ്റവും പുതിയ പതിപ്പ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഘ്പരിവാറിന് കാര്യമായ വേരോട്ടമില്ലാത്ത തമിഴ്‌നാട്ടിലാണ് പുതിയ വിദ്വേഷ പ്രചാരണത്തിന്റെ വിത്തുപാകാന്‍ ശ്രമിച്ചത്. ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാകില്ല എന്നും ബിരിയാണിയില്‍ മുസ്ലിംകള്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു എന്നിങ്ങനെയുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.

ചെന്നൈയിലെ ബിരിയാണിക്കടകള്‍ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിരിയാണി കഴിക്കരുതെന്നുമാണ് തീവ്രഹിന്ദുത്വ വാദിയായ ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇരുപതിനായിരത്തിന് മുകളില്‍ ഫോളോവേഴ്‌സുണ്ട്. ദി ന്യൂസ് മിനുറ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന് ചുവട്പിടിച്ച് തമിഴ് ട്വിറ്റര്‍ ഉപയോക്താക്കളിലെ വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കുറച്ച് ദിവസങ്ങളായി പുതിയ ആക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവധ നിരോധനം, ഹലാല്‍ ഭക്ഷണം, മുസ്ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നു തുടങ്ങിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശേഷമാണ് സംഘ്പരിവാര്‍ മുസ്ലിം വ്യാപാരികളെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് പുതിയ പ്രചാരണം നടത്തുന്നത്.

നീണ്ട കുറിപ്പില്‍, പുലര്‍ച്ചെ 12 മുതല്‍ 3 വരെ പ്രവര്‍ത്തിക്കുന്ന മുസ്ലീങ്ങള്‍ നടത്തുന്ന ബിരിയാണി കടകളില്‍ നിന്ന് മുസ്ലീങ്ങള്‍ തന്നെ ഭക്ഷണം കഴിക്കാറില്ലെന്നും ഇത് ഹിന്ദുക്കളെ നല്‍കി വശീകരിക്കുകയാണെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. ഹിന്ദുക്കളുടെ ഈ ജനക്കൂട്ടം ‘ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് മുന്‍പില്‍ അണിനിരക്കുന്നതിന് സമാനമാണിതെന്നും പറയുന്നു. ബിരിയാണി എങ്ങനെയെങ്കിലും വന്ധ്യത ഉണ്ടാക്കുന്നുവെന്നും ഇത് മാത്രമാണ് ഈ കടകളുടെ ലക്ഷ്യമെന്നും അദ്ദേഹം വിചിത്രമായി അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

‘സ്വന്തം സംസ്‌ക്കാരത്തെ ബഹുമാനിക്കാത്ത’, ‘ഭക്ഷണത്തിന് അടിമപ്പെടുന്ന’ ഹിന്ദുക്കള്‍ അവരുടെ കണ്ണുകള്‍ തുറന്ന് തങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടതുണ്ടെന്നും ഈ ട്വീറ്റ് ഏറ്റുപിടിച്ച മറ്റു സംഘ്പരിവാര്‍ അനുകൂലികള്‍ പറയുന്നു. നേരത്തെയും ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles