Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍, ഇറാന്‍ വിഷയങ്ങളില്‍ റഷ്യയുമായി ചര്‍ച്ച നടത്തിയതായി ബൈഡന്‍

ജനീവ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിനുമായി വിവിധ വിഷയങ്ങള്‍ ബുധനാഴ്ച നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തിയതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സിറിയയിലേക്ക് മാനുഷിക സഹായങ്ങള്‍ വീണ്ടും ലഭ്യമാക്കുന്നതും, ഇറാന് ആണവായുധം കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുരാഷ്ട്രങ്ങളും ചര്‍ച്ച ചെയ്തു.

സിറിയയിലെ മാനുഷിക ഇടങ്ങള്‍ സംരക്ഷിക്കുന്നതിനും, സഹായങ്ങള്‍ പുനഃരാരംഭിക്കുന്നതിനുമുള്ള അടിയന്തിര ആവശ്യം മുതല്‍ ഭക്ഷണം, ലളിതമായ ഭക്ഷണം, പട്ടിണികിടക്കുന്നവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ വിഷയങ്ങളുള്‍പ്പെടുന്ന ഞങ്ങള്‍ സമയം ചെലവഴിച്ച നീണ്ട പട്ടികയുണ്ട് -ബുധനാഴ്ച കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.

ബൈഡനും പുടിനുമുടയില്‍ പല വിഷയങ്ങളിലും കടുത്ത വിയോജിപ്പിണ്ടെങ്കിലും, ഞാനും ബൈഡനും ഒരേ ഭാഷയാണ് സംസാരിക്കുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. ബൈഡന്‍ വളരെ ക്രിയാത്മകവും, സന്തുലിതവും, അനുഭവ സമ്പന്നനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles