Current Date

Search
Close this search box.
Search
Close this search box.

സൗദി, യു.എ.ഇ ആയുധ വില്‍പന നിര്‍ത്തിവെച്ച് ബൈഡന്‍ ഭരണകൂടം

വാഷിങ്ടണ്‍: സൗദിക്കും യു.എ.ഇക്കും ആയുധം വില്‍പന നടത്തുമെന്ന യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ബൈഡന്‍ ഭരണകൂടം. പുതിയ ഭരണകൂട നടപടിയുടെ ഭാഗമാണിതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കി. നമ്മുടെ നയതന്ത്ര ലക്ഷ്യങ്ങളെയും, വിദേശ നയങ്ങളെയും ശക്തിപ്പെടുത്തുന്ന കാര്യങ്ങളെന്താണെന്ന് പരിഗണിക്കുന്നത് ഉറപ്പുവരുത്തുന്നതാണ് പുനഃപരിശോധനയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ആന്റണി ബ്ലിങ്കണ്‍ ബുധനാഴ്ച ആദ്യ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഇതാണ് ഈയെരു സമയത്ത് ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബില്യണ്‍കണക്കിന് ഡോണറിന്റെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുള്ള യുദ്ധോപകരണങ്ങള്‍ സൗദിക്കും, എഫ് -35 യുദ്ധ വിമാനങ്ങള്‍ യു.എ.ഇക്കും വില്‍ക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത ബുധനാഴ്ച വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ബൈഡന്‍ അധികാരത്തിലേറി ഒരാഴ്ചക്ക് ശേഷമാണ് ഇത്തരമൊരു നടപടി കൈകൊള്ളുന്നത്. സൗദിയുമായുള്ള യു.എസ് ബന്ധം പനഃരാലോചിക്കുമെന്ന് ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറിയതിന് ശേഷം, ട്രംപിന്റെ സുപ്രധാന നയങ്ങളില്‍ ചിലത് പുനഃപരിശോധിക്കുന്ന എക്‌സിക്യൂട്ടീവ് നടപടികളില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു.

Related Articles