Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കരാര്‍: ബഗ്ദാദിലെ ബഹ്‌റൈന്‍ എംബസിക്കു മുന്നില്‍ പ്രതിഷേധം

മനാമ: യു.എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നൂറ്റാണ്ടിലെ കരാര്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന ബഹ്‌റൈന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഇറാഖില്‍ പ്രതിഷേധം. തലസ്ഥാനമായ ബാഗ്ദാദിലെ ബഹ്‌റൈന്‍ എംബസിക്കു മുന്നിലാണ് രണ്ടു ദിവസമായി കനത്ത പ്രക്ഷോഭം നടക്കുന്നത്.

വ്യാഴാഴ്ച നൂറുകണക്കിനാളുകളാണ് ബഹ്‌റൈന്‍ എംബസിക്കു മുന്നില്‍ ഫലസ്തീന്റെ പതാകയുമേന്തി പ്രക്ഷോഭം നയിച്ചത്. പ്രക്ഷോഭകരില്‍ ചിലര്‍ എംബസിയുടെ മേല്‍ക്കൂരക്ക് മുകളിലേക്ക് കയറാനും ശ്രമം നടത്തി. സമരക്കാര്‍ എംബസിക്കു മുന്നില്‍ സ്ഥാപിച്ച ബഹ്‌റൈന്റെ പതാക വലിച്ചു കീറിയതായും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. 200ലധികം പ്രക്ഷോഭകരാണ് എംബസിക്കു മുന്നില്‍ തടിച്ചു കൂടിയത്. സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്ന് എംബസിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇറാഖിലെ തങ്ങളുടെ അംബാസിഡറെ ബഹ്‌റൈന്‍ തിരിച്ചുവിളിച്ചിരുന്നു. എംബസിക്കു നേരെയുള്ള ആക്രമത്തില്‍ ഇറാഖ് സര്‍ക്കാര്‍ അപലപനം രേഖപ്പെടുത്തി.

Related Articles