Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ബജ്‌റംഗ് ദാസ് അറസ്റ്റില്‍

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ബജ്‌റംഗ് മുനി ദാസ് അറസ്റ്റില്‍. സീതാപൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയാണ് ബജ്‌റംഗ് വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.

ഹിന്ദു യുവതികളെ പ്രത്യേക മതത്തിലുള്ള ആരെങ്കിലും ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മതത്തിലെ സ്ത്രീകളെ താന്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്‌റംഗിന്റെ പ്രസ്താവന. സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കരുതെന്നും ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രസ്താവനകളില്‍ ക്ഷമാപണം നടത്തികൊണ്ടുള്ള ബജ്‌റംഗിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles