Current Date

Search
Close this search box.
Search
Close this search box.

വ്യാജ ‘ലൗ ജിഹാദ്’ ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്ലിം യുവാവിനെ പൊലിസിലേല്‍പിച്ചു

ന്യൂഡല്‍ഹി: ഇല്ലാത്ത ‘ലൗ ജിഹാദ്’ കഥ ആരോപിച്ച് 24കാരനായ യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടികൂടി പൊലിസിലേല്‍പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. ഒരു ഹിന്ദു സ്ത്രീയുമായി സമയം ചെലവഴിക്കാന്‍ വ്യാജ ഐഡന്റിറ്റിയില്‍ ഒരു ഹോട്ടല്‍ സ്യൂട്ട് ബുക്ക് ചെയ്തുവെന്ന തെറ്റായ അവകാശവാദമുന്നയിച്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടിയത്.

വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യുവാവ് ലസുദിയ എന്ന പ്രദേശത്തെ ഹോട്ടല്‍ ബുക്ക് ചെയ്തതെന്നും ലൗ ജിഹാദിന്റെ ഉദ്ദേശ്യത്തോടെ യുവതിയെ തന്റെ മുറിയിലേക്ക് വശീകരിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നും ബജ്റംഗ്ദള്‍ ലോക്കല്‍ യൂണിറ്റ് കണ്‍വീനര്‍ തന്നു ശര്‍മ്മ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് വ്യാസ് പറഞ്ഞു.

Related Articles