Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം; ബൈത്തുസകാത്ത് കാമ്പയിന് തുടക്കമായി

കോഴിക്കോട്: ‘സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം’ ബൈത്തുസക്കാത്ത് കേരള സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. മാര്‍ച്ച് ഒന്ന് മുതല്‍ 20 വരെയാണ് കാമ്പയിന്‍. സമൂഹത്തിന്റെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയാണ് സകാത്തിന്റെ ലക്ഷ്യമെന്ന് കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തവരോടുള്ള ഇസ്ലാമിന്റെ പരിഗണനയാണ് സകാത്ത്. നമസ്‌കാരം പോലെ സംഘടിതമായാണ് സകാത്ത് നിര്‍വഹിക്കേണ്ടതെന്നും അത് സമ്പന്നരുടെ മനസിനെയും സമ്പത്തിനെയും ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ സാമൂഹിക പ്രതിബദ്ധതയാണ് സകാത്ത് സംവിധാനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ കുതിക്കുമ്പോഴും ദരിദ്രന്റെ വീട്ടിലെത്താനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. മാധ്യമങ്ങളില്‍ നിന്ന് അറിയുന്നതിനേക്കാള്‍ ആഴമുള്ളതാണ് കേരളത്തിന്റെ ദാരിദ്ര്യമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദലി പറഞ്ഞു. ഡോ. പി സി അന്‍വര്‍ ആശംസയര്‍പ്പിച്ചു. ബൈത്തുസകാത്ത് പ്രവര്‍ത്തന പദ്ധതി സി പി ഹബീബ് റഹ്‌മാന്‍ അവതരിപ്പിച്ചു. ബൈതുസകാത്ത് സെക്രടറി ഉമര്‍ ആലത്തൂര്‍ സമാപന പ്രഭാഷണം നിര്‍വഹിച്ചു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം എ മജീദ് സ്വാഗതവും ആദില്‍ അമാന്‍ ഖിറാഅത്തും നടത്തി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles