Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍: അസ്ട്രസെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് അനുമതി

മനാമ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ച് യു.കെയുടെ അസട്രസെനെക്ക മരുന്ന് കമ്പനി നിര്‍മിച്ച കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ബഹ്‌റൈന്‍ അടിയന്തര അനുമതി നല്‍കി. വാക്‌സിന് എന്‍.എച്.ആര്‍.എ (National Health Regulatory Authortiy) തിങ്കളാഴ്ച അനുമതി നല്‍കിയതായി ബഹ്‌റൈന്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ലിനിക്കല്‍ റിസര്‍ച്ച് കമ്മിറ്റിയുടെയും, ആരോഗ്യ മന്ത്രാലയ രോഗപ്രതിരോധ സമിതിയുടെയും പങ്കാളിത്തത്തോടെ എന്‍.എച്.ആര്‍.എ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്. 1.6 മില്യണ്‍ ജനസംഖ്യയുള്ള ചെറിയ രാജ്യത്ത് 99800 കോവിഡ് കേസുകളും 367 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെതെന്ന് ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles