Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: നാല് മാസങ്ങള്‍ക്കു ശേഷം ബാഗ്ദാദ് വിമാനത്താവളം തുറന്നു

ബാഗ്ദാദ്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം നാല് മാസങ്ങള്‍ക്കു ശേഷം വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടക്കം പുനരാരംഭിച്ചതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിലായിരുന്നു വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടത്.

വ്യാഴാഴ്ച രാവിലെ ആദ്യത്തെ യാത്രാ വിമാനം ഇവിടെ നിന്നും സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് ബാധ രൂക്ഷമായി വ്യാപിക്കുന്നതിനിടെ മറ്റു രാജ്യങ്ങളെ പോലെ ഇറാഖും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഇത് നിരവധി തവണ ദീര്‍ഘിപ്പിക്കുകയായിരുന്നു.

Related Articles