Current Date

Search
Close this search box.
Search
Close this search box.

കുര്‍ദുകളുടെ ഗോതമ്പ് കൊള്ളയടിക്കാന്‍ അസദ് ഭരണകൂടം സൈന്യത്തോട് ഉത്തരവിട്ടു

ദമസ്‌കസ്: കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗോതമ്പ് കൊള്ളയടിച്ച് കടത്താന്‍ സിറിയന്‍ ഭരണകൂടം തങ്ങളുടെ സൈന്യത്തിന് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഭക്ഷ്യധാന്യത്തില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന വേളയിലാണ് വടക്കുകിഴക്കന്‍ മേഖലയിലെ കുര്‍ദുകളില്‍ നിന്നും ഗോതമ്പ് കടത്തിക്കൊണ്ടുവരാന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് ഉത്തരവിട്ടത്. സിറിയയിലെ പ്രതിപക്ഷ മാധ്യമമായ ഐന്‍ അല്‍ ഫുറാത് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള ക്രോസിങിലൂടെ സഞ്ചരിക്കുന്ന രണ്ട് ട്രക്ക് ഗോതമ്പ് പിടിച്ചെടുക്കാന്‍ ഖത്‌രിജി സൈന്യത്തോട് ഭരണകൂടം ഉത്തരവിട്ടുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് നിയന്ത്രിക്കുന്ന പ്രദേശങ്ങൡ നിന്നും കഴിഞ്ഞ ഒരാഴ്ചയായി 200 ടണ്‍ ഗോതമ്പ് കടത്താന്‍ അനുവദിക്കുകയും ബാര്‍ലി പോലുള്ള മറ്റു വസ്തുക്കളുടെ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കാനുമാണ് സിറിയന്‍ ഭരണകൂടം സൈന്യത്തിന് ഉത്തരവ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ ഭരണകൂടം നടത്തുന്ന ഉപരോധം മൂലം രാജ്യത്ത് ഗോതമ്പ്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നുണ്ട്.

Related Articles