Current Date

Search
Close this search box.
Search
Close this search box.

”അപാരമായ സമാധാനം, അല്‍ഹംദുലില്ലാഹ്”- ഉംറ നിര്‍വഹിച്ച് എ.ആര്‍ റഹ്‌മാന്‍

മക്ക: ഓസ്‌കാര്‍ ജേതാവും വിഖ്യാത ഇന്ത്യന്‍ സംഗീതജ്ഞനുമായ എ.ആര്‍ റഹ്‌മാനും കുടുംബവും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി. കഴിഞ്ഞ ദിവസം റഹ്‌മാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യമറിയിച്ചത്. മക്കളായ റഹീമ റഹ്‌മാന്‍, എ.ആര്‍ അമീന്‍ എന്നിവരാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്.

‘സമാധാനവും പാപമോചനവും ഉപാധികളില്ലാത്ത സ്‌നേഹവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കള്‍’ എന്നാണ് റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. വിശ്വാസികള്‍ ഉംറയുടെ ഭാഗമായി കഅ്ബയക്ക് ചുറ്റും വലംവെക്കുന്നതിന്റെ ടൈം ലാപ്‌സ് വീഡിയോയും റഹ്‌മാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ തന്നെ കുന്‍ ഫ യെകുന്‍ എന്ന ഗാനത്തിന്റെ പശ്ചാതലമാണ് വീഡിയോക്ക് നല്‍കിയിരിക്കുന്നത്. റഹ്‌മാനും കുടുംബത്തിനും ആശംസകള്‍ര്‍പ്പിച്ച് നിരവധി ആരാധകരാണ് ഇന്‍സറ്റഗ്രാമിലെ കമന്റ് ബോക്‌സിലെത്തിയത്.

”അപാരമായ സമാധാനം, അല്‍ഹംദുലില്ലാഹ്” എന്ന അടിക്കുറിപ്പോടെ റഹ്‌മാന്റെ മകള്‍ റഹീമയും വിശുദ്ധ കഅ്ബയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1989ല്‍ ഇസ്ലാം സ്വീകരിച്ച റഹ്‌മാനും കുടുംബവും രണ്ട് തവണ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കത്തെത്തിയിരുന്നു.

Related Articles