Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ തുറന്നു; പിന്നാലെ ജൂത കുടിയേറ്റക്കാരുടെ കല്ലേറും

ജറൂസലേം: കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മസ്ജിദുല്‍ അഖ്‌സ ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നുനല്‍കി. മസ്ജിദ് തുറന്നതിനു പിന്നാലെ ഇസ്രായേലി ജൂത കുടിയേറ്റക്കാര്‍ കല്ലേറുമായി രംഗത്തെത്തി. കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് 105ഓളം വരുന്ന കുടിയേറ്റക്കാര്‍ മസ്ജിദ് പരിസരത്ത് തടിച്ചു കൂടിയത്. ഇസ്രായേലി പൊലിസിന്റെ സംരക്ഷണത്തിലാണ് ഇവര്‍ ഇവിടേക്ക് എത്തിയതെന്നും മസ്ജിദ് ഡയറക്ടര്‍ ഉമര്‍ അല്‍ ക്വിസ്‌വാനി പറഞ്ഞു. ഈ നീക്കം വിശ്വാസികളെ വിഷമത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തോളം അടച്ചിട്ട പള്ളി ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം ഞായറാഴ്ചയാണ് വിശ്വാസികള്‍ക്കായി തുറന്നുനല്‍കിയത്.

Related Articles