Current Date

Search
Close this search box.
Search
Close this search box.

എ.ഐ റോബോട്ടുമായി തത്സമയ അഭിമുഖം നടത്തി അല്‍ജസീറ- വീഡിയോ

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്നാലെ പോകുമ്പോള്‍ ആദ്യത്തെ എ.ഐ റോബോട്ടുമായി തത്സമയ അഭിമുഖം നടത്തി അല്‍ജസീറ. കഴിഞ്ഞ ദിവസം അല്‍ജസീറ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും അവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കെല്ലാം റോബോട്ട് വളരെ കൃത്യമായ മറുപടികളും നല്‍കുന്നുണ്ട്.

എ.ഐ അധിഷ്ടിത ഹെല്‍ത്ത് കെയര്‍ റോബോട്ട് ആയ ‘ഗ്രേസി’നോടായിരുന്നു അഭിമുഖം. അല്‍ജസീറയുടെ റോറി ചല്ലാണ്ട്‌സ് ആണ് അഭിമുഖം നടത്തിയത്. ‘താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ എനിക്ക് കഴിയാവുന്നതില്‍ മികച്ച ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും പ്രതികരണത്തിന് സമയമെടുക്കുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും’ ഗ്രേസ് ആദ്യം തന്നെ പറയുന്നുണ്ട്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരോഗ്യ രംഗത്ത് സേവനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും ഗ്രേസ് പറഞ്ഞു. 2021ല്‍ ഹോങ്കോങില്‍ വെച്ച് ബെന്‍ ഗോട്‌സല്‍, ഡേവിഡ് ഹാന്‍സണ്‍ എന്നീ ഗവേഷകരാണ് ഗ്രേസിനെ സൃഷ്ടിച്ചത്.

 

വീഡിയോ- 

https://www.instagram.com/reel/CuZVZOMN6kV/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

Related Articles