Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: പ്രതിഷേധത്തിന്റെ രണ്ടാം വാര്‍ഷികം അനുസ്മരിച്ച് ആയിരങ്ങള്‍

അള്‍ജിയേഴ്‌സ്: ദീര്‍ഘകാലം അള്‍ജീരിയന്‍ പ്രസിഡന്റായിരുന്ന അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്കക്കെതിരായി തുടക്കം കുറിച്ച പ്രതിഷേധം അനുസ്മരിച്ച് കിഴക്കന്‍ അള്‍ജീരിയന്‍ നഗരമായ ഖര്‍റാത്തയില്‍ ആയിരങ്ങള്‍ റാലി നടത്തി. കൊറോണ വൈറസ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് തലസ്ഥാനമായ അല്‍ജിയേഴ്‌സിന് 300 കി.മീ കിഴക്കായി സ്ഥിതിചെയ്യുന്ന ഖര്‍റാത്തയില്‍ പ്രതിഷേധക്കാര്‍ രാജ്യത്തെ രാഷ്ട്രീയ വര്‍ഗത്തിനും സൈന്യത്തിനുമെതിരെ ചൊവ്വാഴ്ച നടന്ന പ്രകടനത്തില്‍ മുദ്രവാക്യം വിളിച്ചു.

ഖര്‍റാത്തയിലെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ മറ്റു പ്രവിശ്യകളില്‍ നിന്നും ആളുകളെത്തിയിരുന്നു. അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്കക്കെതിരെ ആദ്യ പ്രതിഷേധം നടക്കുന്നത് ഖര്‍റാത്തിയിലാണ്. പ്രസിഡന്റിന്റെ രാജിക്കായി ഫെബ്രുവരി 22ന് നടന്ന രാജ്യവ്യാപകമായ പ്രതിഷേധത്തില്‍ പതിനായരങ്ങളാണ് പങ്കെടുത്തത്.

Related Articles