Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പിനെതിരായ യു.എ.ഇ ക്യാംപയിനെ അപലപിച്ച് ആഫ്രിക്കന്‍ പ്രസ് യൂണിയന്‍

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് അട്ടിമറിക്കാന്‍ യു.എ.ഇ അഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകരില്‍ അവിഹിത സ്വാധീനം ചെലുത്തിയെന്നാരോപണമുന്നയിച്ച് ആഫ്രിക്കന്‍ പ്രസ് യൂണിയന്‍. ഇക്കാര്യം വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന യു.എ.ഇയുടെ നടപടിയെയും ആഫ്രിക്കന്‍ പ്രസ് യൂണിയന്‍ അപലപിച്ചു. ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ജേര്‍ണലിസ്റ്റ്‌സ് (FAJ) ആണ് പ്രസ്താവന പുറത്തിറക്കിയത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ക്യാംപയിനില്‍ ഭാഗമാകാനാണ് യു.എ.ഇ ആഫ്രിക്കന്‍ മാധ്യമപ്രര്‍ത്തകോട് തന്ത്രം മെനഞ്ഞിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതായും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് ആഫ്രിക്കയെയും അതിന്റെ സ്ഥാപനങ്ങളെയും ഒരു രാഷ്ട്രീയ ഫുട്ബോളായി ഉപയോഗിക്കാനുള്ള ശ്രമങ്ങളില്‍ ആശങ്ക അറിയിക്കുന്നതായും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2022ലെ ഫിഫ ലോകകപ്പിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്താനോ പ്രചാരണം നടത്താനോ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളെ മനപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രമിച്ച യു.എ.ഇയില്‍ നിന്നുള്ള ബാഹ്യ ഘടകങ്ങളുടെ സമീപകാല ശ്രമങ്ങള്‍ അപകടകരമാണെന്നും കൂട്ടിച്ചേര്‍ത്തു. 2022 ഖത്തര്‍ ലോകകപ്പിനെതിരെ യു.എ.ഇ അട്ടിമറി ശ്രമങ്ങള്‍ നടത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles