Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ ഭരണം പങ്കിടല്‍: തീരുമാനത്തെ സ്വാഗതം ചെയ്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍

റിയാദ്: അഫ്ഗാനിസ്ഥാനില്‍ മാസങ്ങളായി നിലനിന്നിരുന്ന ഭരണപ്രതിസന്ധി താല്‍ക്കാലികമായി പരിഹരിച്ചതില്‍ അഭിനന്ദനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്ത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മില്‍ അധികാരം പങ്കിടാന്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഞായറാഴ്ചയാണ് ഇരുവരും അധികാരകൈമാറ്റ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
ഇതിനെ സ്വാഗതം ചെയ്തു കൊണ്ടാണ് യു.എ.ഇ,സൗദി അറേബ്യ,ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. അഫ്ഗാന്റെ സുരക്ഷ,സ്ഥിരത,സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിന് ഈ സുപ്രധാന നടപടി ഇടയാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. അഫ്ഗാനിനും പുതിയ സര്‍ക്കാരിനുമുള്ള സൗദിയുടെ പിന്തുണയും ഉറപ്പുനല്‍കി.

അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതിനുള്ള പാതയിലെ ഒരു സുപ്രധാന ഘട്ടമാണിതെന്നും നടപടിയെ സ്വാഗതം ചെയ്യുന്നതായും ഖത്തറും പ്രസ്താവിച്ചു.

Related Articles