Current Date

Search
Close this search box.
Search
Close this search box.

അധ്യാപകരില്ലെന്നോ? സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കി താലിബാന്‍

കാബൂള്‍: വിദ്യാര്‍ഥിനികള്‍ക്ക് രാജ്യത്തെ പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവേശനം വിലക്കി അഫ്ഗാനിസ്ഥാനില്‍ ഭരണം കൈയാളുന്ന താലിബാന്‍. വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം വിലക്കിയുള്ള തീരുമാനം നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തോട് താലിബാന്‍ നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദ ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളില്‍ പ്രവേശനം വിലക്കിയുള്ള താലിബാന്‍ നടപടിയെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിമര്‍ശിച്ചു. അന്യായമായ താലിബാന്‍ തീരുമാനത്തിനെതിരെ ഉപരോധം നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഭരണത്തിലേറിയതിന് ശേഷം, പെണ്‍കുട്ടികള്‍ക്ക് മിഡില്‍, സെക്കണ്ടറി വിദ്യാലയങ്ങളിലെ പ്രവേശനം താലിബാന്‍ വിലക്കിയിരുന്നു. അഫ്ഗാനില്‍ 40 പൊതു സര്‍വകലാശാലകളും 140 സ്വകാര്യ സര്‍വകലാശാലകളുമാണുള്ളത്. അഫ്ഗാനില്‍ നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങയിതിന് ശേഷം കടുത്ത സാമ്പത്തിക സാഹചര്യം മൂലം ഏകദേശം 40 സ്വകാര്യ സര്‍വകലാശാലകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം, 200ലധികം സര്‍വകലാശാല പ്രൊഫസര്‍മാര്‍ അഫ്ഗാന്‍ വിട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles