Current Date

Search
Close this search box.
Search
Close this search box.

മരുഭൂമിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കാന്‍ സഹായിച്ച സൗദി പൗരനെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങള്‍

റിയാദ്: മരുഭൂമിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കാന്‍ സഹായിച്ച സൗദി പൗരനെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങള്‍. സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഡാക്കര്‍ റാലി മത്സരാര്‍ഥിയുടെ കാര്‍ പുറത്തെടുക്കാന്‍ സഹായിക്കുന്ന സൗദി പൗരന്റെ വിഡിയോ സൗദി ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹുദാലി തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു. മരുഭൂമിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കാന്‍ മണല്‍ നീക്കം ചെയ്ത് കല്ലുകള്‍ വെക്കാന്‍ ശ്രമിക്കുന്ന സൗദി പൗരനെ വിഡിയോയില്‍ കാണാം. സൗദി പൗരന്റെ നിലപാടും ധര്‍മബോധവും അറബ് സംസ്‌കാര-ഉദാരതയില്‍ നിന്നാണെന്ന് പല സമൂഹ മാധ്യമ ഉപയോക്തക്കളും കുറിച്ചു.

2020, 2021, 2022ലെ പതിപ്പുകള്‍ക്ക് ശേഷം തുടര്‍ച്ചയായി നാലാം തവണയാണ് സൗദി ഡാക്കര്‍ റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. 45-ാം പതിപ്പായ 2023 ഡാക്കര്‍ റാലി 2022 ഡിസംബര്‍ 31ന് ആരംഭിച്ച് 2023 ജനുവരി 15നാണ് സമാപിക്കുന്നത്. സൗദിയില്‍ നടക്കുന്ന ഡാക്കര്‍ റാലിയില്‍ 68 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 820 ഡ്രൈവര്‍മാരും നാവിഗേറ്റര്‍മാരുമാണ് പങ്കെടുക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles