Current Date

Search
Close this search box.
Search
Close this search box.

കുവൈത്തില്‍ ശക്തമായ ആലിപ്പഴ വര്‍ഷം; അപൂര്‍വ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമാണിതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനിലയുള്ള ഗള്‍ഫ് രാഷ്ട്രത്തിലെ കൗതുകമുണര്‍ത്തുന്ന അപൂര്‍വ കാഴ്ചയാണിത്. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാഷ്ട്രമായ കുവൈത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് താപനില കുറഞ്ഞു. രാഷ്ട്രത്തിലെ റോഡുകളില്‍ നിറഞ്ഞനില്‍ക്കുന്ന വെള്ളക്കെട്ടുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപമകമായി പ്രചരിക്കുന്നുണ്ട്.

ശക്തമായ അളവില്‍ മഴ പെയ്തത് -52 മില്ലിമീറ്റര്‍- അല്‍അഹ്‌മദി മേഖലയിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. റോഡുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles