Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തികമായി താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 90 ശതമാനം പെണ്‍കുട്ടികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: സാമ്പത്തികമായി താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 90 ശതമാനം കൗമാരക്കാരായ പെണ്‍കുട്ടികളും യുവതികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. യു.എന്നിന് കീഴിലുള്ള യൂണിസെഫ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അവരുടെ സമപ്രായക്കാര്‍ ഈ സമയം ഓണ്‍ലൈനിലായിരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുന്നത് ഇന്റര്‍നെറ്റിലേക്കും സാങ്കേതികവിദ്യയിലേക്കും പ്രവേശനം നേടുന്നതിന് മാത്രമല്ല. ഇത് അവരെ പുതുമയുള്ളവരും നേതാക്കളുമായി ഉത്പാദകരുമാക്കി മാറാന്‍ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുമാണ്. തൊഴില്‍ കമ്പോളത്തില്‍, പ്രത്യേകിച്ച് സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്ത് ഫീല്‍ഡുകളില്‍ ലിംഗ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, യുവസമൂഹത്തെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ, ഡിജിറ്റല്‍ വൈദഗ്ധ്യം നേടിയെടുക്കാന്‍ സഹായിച്ചുകൊണ്ട് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ബ്രിഡ്ജിംഗ് ദി ഡിജിറ്റല്‍ ഡിവൈഡ്: എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ഡിജിറ്റല്‍ നൈപുണ്യ വികസനത്തിനുള്ള വെല്ലുവിളികളും തുല്യമായ പ്രവര്‍ത്തനത്തിനുമുള്ള അടിയന്തര ആഹ്വാനവും നടത്തുന്നുണ്ട്. 15-24 വയസ് പ്രായമുള്ള യുവാക്കള്‍ക്കിടയിലെ ലിംഗ ഡിജിറ്റല്‍ വിഭജനത്തെ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പഠനത്തിനും തൊഴിലിനും ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ ഏറ്റവും കുറവ് പെണ്‍കുട്ടികള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

32 രാജ്യങ്ങളില്‍ ശരാശരി, കമ്പ്യൂട്ടറില്‍ ഫയലുകളോ ഫോള്‍ഡറുകളോ കോപ്പി ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ഇമെയിലുകള്‍ അയയ്ക്കുകയോ ഫയലുകള്‍ കൈമാറ്റം ചെയ്യുകയോ പോലുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വൈദഗ്ധ്യം നേടുന്ന് പെണ്‍കുട്ടികള്‍ സമപ്രായക്കാരേക്കാള്‍ 35 ശതമാനം സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസപരവും കുടുംബപരവുമായ ചുറ്റുപാടുകള്‍ ലിംഗ ഡിജിറ്റല്‍ വിഭജനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles