Current Date

Search
Close this search box.
Search
Close this search box.

ഹലാല്‍ ഭക്ഷണം വിറ്റതിന് മര്‍ദനം: 7 സംഘ്പരിവാറുകാര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ മാംസം എന്ന പേരില്‍ കടയില്‍ കോഴിയിറച്ചി വിറ്റതിന് കടയുടമയെ മര്‍ദിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 7 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് വെള്ളിയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തത്.

ഹലാല്‍ മാംസത്തിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രസ്താവനക്ക് പിന്നാലെയാണ് വ്യാഴാഴ്ച തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഹലാല്‍ മാംസം വില്‍ക്കുന്ന കടകളെയും കടക്കാരെയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. തുടര്‍ന്നാണ് തൗസീഫ് എന്ന കോഴിക്കടക്കാരനെ ഒരു കൂട്ടം ഗുണ്ടകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

ഭദ്രാവതിയിലെ ഹൊസാമനെ പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശിവമോഗ എസ്.പി എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹലാല്‍ മാംസത്തിനെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്ത് പ്രചാരണം നടത്തുകയായിരുന്നു. ഇതിനിടെ മുസ്ലീം മാംസക്കച്ചവടക്കാരനായ തൗസിഫിന്റെ കടയിലെത്തി ഇവര്‍ ഭീഷണിപ്പെടുത്തി.

തന്റെ കോഴിക്കടയില്‍ ഹലാല്‍ അല്ലാത്ത ഇറച്ചി വില്‍ക്കാന്‍ ഹിന്ദുത്വവാദികള്‍ തന്നോട് ആവശ്യപ്പെട്ടതായും തൗസിഫ് പരാതിയില്‍ പറയുന്നു.
ഇത്തരം മാംസം ഇപ്പോള്‍ തയ്യാറല്ലെന്നും അത് ശരിയാക്കാമെന്നും അദ്ദേഹം അക്രമികളോട് പറഞ്ഞു.

തുടര്‍ന്ന് ഇതില്‍ പ്രകോപിതരായി സംഘ്പരിവാറുകാര്‍ അദ്ദേഹത്തെ മര്‍ദിക്കുകയും മുസ്ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു.
ഹലാല്‍ മാംസത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം സംസ്ഥാനത്തെ മുസ്ലീം വിരുദ്ധ വിദ്വേഷത്തിന് ആക്കം കൂട്ടിയിരിക്കുകയാണിപ്പോള്‍.

Related Articles