Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: ഇസ്രായേല്‍ പരിപാടികള്‍ ബഹിഷ്‌കരിച്ച് 600 സംഗീതജ്ഞര്‍

തെല്‍അവീവ്: ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഇസ്രായേലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനെ ബഹിഷ്‌കരിച്ച് നൂറുകണക്കിന് സംഗീതജ്ഞര്‍ രംഗത്ത്. ലോകത്തെ പ്രമുഖ ഗായകരും മ്യൂസിക് ബാന്‍ഡുകളും പോപ് ഗായകരുമാണ് ഇനി മുതല്‍ ഇസ്രായേലില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. റോജര്‍ വാട്ടേഴ്‌സ്, സെര്‍ജ് ടാങ്കിയന്‍, ജൂലിയന്‍ കസാബ്ലാങ്കാസ്, ക്രോമിയോ, നിക്കോളാസ് ജാര്‍, നോ നെയിം, ഒവന്‍ പാലെറ്റ്, സിപ്രസ് ഹില്‍ തുടങ്ങിയ നൂറുകണക്കിന് സംഗീതജ്ഞരും മ്യൂസിക് ബാന്‍ഡുകളുമാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളായത്.

‘Musicians for Palestine’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപയിനില്‍ ഇതിനകം അറുനൂറോളം ഗായകരാണ് പങ്കാളികളായത്. ഫലസ്തീനികളുടെ മേലുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളും അധിനിവേശവും അവസാനിപ്പിക്കണമെന്നും ഫലസ്തീന് സ്വാതന്ത്ര്യവും നീതിയും തുല്യതയും വകവെച്ചു നല്‍കണമെന്നും വിവിധ സംഗീതജ്ഞര്‍ ട്വീറ്റ് ചെയ്തു.

Related Articles