Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: 4000 വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍

ഗസ്സ സിറ്റി: മെയ് മാസത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം 4000 ഫലസ്തീന്‍ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ക്ലാസുകളിലേക്ക് എപ്പോള്‍ മടങ്ങുമെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍. ആശങ്കകള്‍ നിലനില്‍ക്കെ അധ്യയന വര്‍ഷം ആഗസ്റ്റ് 16ന് ആരംഭിച്ചിരുന്നു. അടിസ്ഥാന വിദ്യാഭ്യാസ സംവിധാനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പല സ്‌കൂളുകളിലായാണ് ക്ലാസുകള്‍ നടക്കുന്നത്.

മെയ് മാസത്തിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ സൈതൂണിന് സമീപത്തുള്ള യു.എന്‍ സ്‌കൂളുകളായ ‘ഗസ്സ: പ്രിപ്പറേറ്ററി ബോയ്‌സ് സ്‌കൂള്‍ എ’, ‘എലിമെന്ററി ബോയ്‌സ് സ്‌കൂള്‍ എ’ എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. രണ്ടു സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് യു.എന്‍.ആര്‍.ഡബ്ല്യൂ.എക്ക് (United Nations Relief and Works Agency) കീഴിലാണ്.

Related Articles