Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍: ജോയിന്റ് ലിസ്റ്റിന്റെ ഭാഗമായി മൂന്ന് അറബ് പാര്‍ട്ടികള്‍ കൂടി

തെല്‍അവീവ്: ഇസ്രായേലില്‍ ഈ വര്‍ഷം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യുനൈറ്റഡ് അറബ് ജോയിന്റ് ലിസ്റ്റിന്റെ ഭാഗമാകാന്‍ മൂന്ന് അറബ് ഇസ്രായേല്‍ പാര്‍ട്ടികള്‍ കൂടി രംഗത്ത്. Democratic Front for Peace and Equality (Hadash), the National Democratic Gathering (Balad) and the Arab Movement for Renewal (Ta’al) എന്നീ പാര്‍ട്ടികളാണ് ഏറ്റവും ഒടുവിലായി മുന്നണിയില്‍ ചേര്‍ന്നത്.

ഇസ്രായേലിലെ അറബ് പാര്‍ട്ടികളുടെ സംയുക്ത മുന്നണിയാണ് ജോയിന്റ് ലിസ്റ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഈ മുന്നണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരുന്നത്. ഫലസ്തീനി വംശജര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളാണ് ഈ മുന്നണിയിലുള്ളത്. വരുന്ന മാര്‍ച്ചില്‍ ഇസ്രായേലില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ജോയിന്റ് ലിസ്റ്റിലേക്ക് വരാനായി മുന്നണി അറബ് പാര്‍ട്ടികള്‍ക്ക് അവസാന തീയതി നിശ്ചയിച്ചിരുന്നു. ചില പാര്‍ട്ടികല്‍ നേരത്തെ സ്വതന്ത്രമായി മത്സരിക്കാന്‍ വേണ്ടി മുന്നണി വിട്ടിരുന്നു.

Related Articles