Current Date

Search
Close this search box.
Search
Close this search box.

ദുബൈയില്‍ രണ്ട് ഇസ്രായേലികള്‍ അറസ്റ്റില്‍

ദുബൈ: യു.എ.ഇയിലെ പ്രധാന നഗരമായ ദുബൈയില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫോട്ടോ അനുമതിയില്ലാതെ എടുത്തു എന്ന കുറ്റത്തിനാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ മാധ്യമത്തെ ഉദ്ധരിച്ച് അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംഭവത്തിന്റെ സാഹചര്യങ്ങള്‍ എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് ഇസ്രായേലിലെ ഹയോം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എ.ഇയിലെ ജൂത കമ്മ്യൂണിറ്റി അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ അധികൃതര്‍ ഇതുവരെ അറസ്റ്റിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രായേലും യു.എ.ഇയും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവെക്കുകയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുകയും ചെയ്തിരുന്നു.

Related Articles