Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: ബജ്‌റംഗ്ദളിന്റെ ആക്രമണത്തില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു

ബംഗളൂരു: കര്‍ണാടകയിലെ ബെല്ലാരയില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്റംഗ്ദളിന്റെ അംഗങ്ങളുടെ ആക്രമണത്തില്‍ 18കാരനായ മുസ്ലീം യുവാവ് കൊല്ലപ്പെട്ടു. മലയാളിയും കാസര്‍ഗോഡ് സ്വദേശിയുമായ മസൂദ് എന്ന യുവാവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സുനില്‍, സുധീര്‍, ശിവ, സദാശിവ്, രഞ്ജിത്ത്, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 19ന് രാത്രി കലഞ്ജ ഗ്രാമത്തിലെ വിഷ്ണുനഗരയില്‍ വച്ച് എട്ടംഗ സംഘമാണ് മസൂദിനെ ആക്രമിച്ചത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂരിലെ താമസക്കാരനായ മസൂദ് വല്യുപ്പയുടെ വീടായ സുള്ള്യയിലെത്തിയതായിരുന്നു. ഇവിടെ താമസിച്ച് കൂലിപ്പണിക്ക് പോകുകയായിരുന്നു മസൂദ്. സോഡാ കുപ്പി കൊണ്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന മസൂദ് ഒരു കടയില്‍ കയറിയപ്പോള്‍, പ്രതികളിലൊരാളായ സുധീറും മസൂദും തമ്മില്‍ അബദ്ധത്തില്‍ പരസ്പരം ഇടിച്ചതിന്റെ നിസാര കാരണത്താല്‍ വഴക്കുണ്ടാവുകയും മസൂദിനെ സോഡാ കുപ്പിയുമായി സുധീര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനും മസൂദിന്റെ സുഹൃത്തുമായ ഇബ്രാഹിം ഷാനിഫ് പറഞ്ഞു.

പിന്നീട് പ്രതികളായ സുനിലും അഭിലാഷും ഇബ്രാഹിം ഷാനിഫുമായി ബന്ധപ്പെടുകയും സുധീറിനെ മസൂദ് മര്‍ദിച്ചതായി പറയുകയും ചെയ്തു.
പ്രശ്നം രമ്യമായി പരിഹരിക്കാനെന്ന വ്യാജേന മസൂദിനൊപ്പം വിഷ്ണുനഗരത്തിലേക്ക് വരാന്‍ ഇരുവരും ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഇബ്രാഹിം ഷാനിഫ് മസൂദിനൊപ്പം രാത്രി 11 മണിയോടെ വിഷ്ണുനഗറിലേക്ക് പോയി. അവിടെ വെച്ച് എട്ടംഗ ബജ്റംഗ്ദള്‍ അംഗങ്ങളായ സുനില്‍, സുധീര്‍, ശിവ, സദാശിവ്, രഞ്ജിത്ത്, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് മസൂദിനെ ക്രൂരമായി മര്‍ദ്ദിച്ചു.
അഭിലാഷ് സോഡാ കുപ്പി കൊണ്ട് മസൂദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മസൂദ് രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചത്.

 

Related Articles