Current Date

Search
Close this search box.
Search
Close this search box.

സിറിയ: സഅ്തരി അഭയാര്‍ഥി ക്യാമ്പ് തുറന്നിട്ട് പത്ത് വര്‍ഷം

ദമസ്‌കസ്: സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിന് തുറന്ന ജോര്‍ദാനിലെ സഅ്തരി ക്യാമ്പ് വ്യാഴാഴ്ച പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആഭ്യന്തര യുദ്ധം മൂലം അഭയാര്‍ഥികളായവരെ പാര്‍പ്പിക്കുന്നതിന് യു.എന്നാണ് സഅ്തരി ക്യാമ്പ് ജോര്‍ദാനില്‍ തുറക്കുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 12 കി.മീ ദൂരെ വടക്കന്‍ ജോര്‍ദാനിലെ മരിഭൂമിയിലാണ് സഅ്തരി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 80000ത്തിലധികം ആളുകള്‍ പാര്‍ക്കുന്ന സഅ്തരി ക്യാമ്പ് ലോകത്തെ ഏറ്റവും വലിയ സിറിയന്‍ അഭയാര്‍ഥി ക്യാമ്പാണ്.

2011 മാര്‍ച്ച് മുതലാണ് സിറിയയില്‍ പ്രതിസന്ധി ആരംഭിക്കുന്നത്. പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെതിരായി പൊട്ടിപുറപ്പെട്ട പ്രതിഷേധം പെട്ടെന്ന് ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. നിലവില്‍ രാജ്യത്ത് യുദ്ധത്തിന് മമ്പുള്ള 23 മില്യണ്‍ ജനസംഖ്യയുടെ പകുതിയിലധികവും കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി തുടരുന്നത് ഏഴ് ദശലക്ഷത്തോളം ആളുകളാണ്.

2021 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുള്ള 6.76 ദശലക്ഷം സിറിയന്‍ അഭയാര്‍ഥികളില്‍ 90 ശതമാനവും സ്വീകരിച്ചത് തുര്‍ക്കി (3.4 ദശലക്ഷം), ലബനാന്‍ (850000), ജോര്‍ദാന്‍ (668000), ജര്‍മാനി (616000), ഇറാഖ് (245000) എന്നീ രാജ്യങ്ങളാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles