Current Date

Search
Close this search box.
Search
Close this search box.

ഹെബ്രോണില്‍ ഇസ്രയേല്‍ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: തെക്കന്‍ വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് രക്തസാക്ഷിയായി. സൈന്യം അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ വെടിവെക്കുകയായിരുന്നുവെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് സറാഹീന്‍ എന്ന മുപ്പതുകാരനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റത്തിനെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ ഇസ്രയേല്‍ സൈന്യം വെടിയേറ്റ് പരിക്കേറ്റ സറാഹീനെയും പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
കൊല്ലപ്പെട്ട ഫലസ്തീനി ആരോപണ വിധേയനാണെന്നും റെയ്ഡ് നടക്കുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെക്കുകയായിരുന്നു എന്നുമാണ് ഇസ്രയേല്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് എ.എഫ്.പി റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റെയ്ഡിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറിന് ശേഷം 220 ഫലസ്തീന്‍ യുവാക്കളെങ്കിലും ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് രക്തസാക്ഷികളായിട്ടുണ്ട്.

Related Articles