Current Date

Search
Close this search box.
Search
Close this search box.

ഹുര്‍റിയത്ത് നേതാവ് അലിഷാ ഗീലാനി അറസ്റ്റില്‍

ശ്രീനഗര്‍: ഹുര്‍റിയത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാര്‍ സയ്യിദ് അലി ഷാ ഗീലാനിയെ ജമ്മുകാശ്മീര്‍ പോലീസ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തു. അനന്ത്‌നാഗിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ന്യൂ എയര്‍പോര്‍ട്ട് റോഡിലുള്ള അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിന്നും അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ഹംഹമ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗില്‍ പോയി ഇന്ന് ഉച്ചക്ക് ശേഷം അവിടത്തെ ലാല്‍ ചൗക്കില്‍ നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നതായി മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിഘടനവാദികളുടെ മാര്‍ച്ച് തടയുന്നതിന് ദക്ഷിണ കാശ്മീരിലെ നാല് ജില്ലകളില്‍ ഭരണകൂടം തിങ്കളാഴ്ച്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയന്‍, പൂല്‍വമ ജില്ലകളില്‍ കര്‍ഫ്യൂവും ശ്രീനഗര്‍, കുപ്‌വാര, സോപോര്‍, ബാരാമുല്ല എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും തുടരുമെന്നും പോലീസ് പറഞ്ഞു.
സയ്യിദ് അലി ഗീലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്, ഷബീര്‍ ഷാ അടക്കമുള്ള മുഴുവന്‍ മുതിര്‍ന്ന വിഘടനവാദി നേതാക്കളെയും ജൂലൈ 9 മുതല്‍ വീട്ടുതടങ്കലിലോ കരുതല്‍ തടങ്കലിലോ ആക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles