Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് തീര്‍ഥാടകരുടെ വിഷയത്തിലെ സൗദി നടപടി സ്വാഗതാര്‍ഹം: ഖത്തര്‍

ദോഹ: ഹജ്ജ് തീര്‍ഥാടകരുടെ കാര്യത്തില്‍ സൗദി സ്വീകരിച്ച കാല്‍വെപ്പിനെ ഖത്തര്‍ സ്വാഗതം ചെയ്തു. അതേസമയം അതിനെ രാഷ്ട്രീയ വല്‍കരിക്കരുതെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രത്തിന്റെ പരമാധികാരത്തെ ആദരിച്ചു കൊണ്ടായിരിക്കണം ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്ന വാദവും ഖത്തര്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാല്‍ ഖത്തര്‍ പൗരന്‍മാരുടെ ഹജ്ജിന് തടസ്സം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും സൗദിയുടെ പുതില്‍ കാല്‍വെപ്പിനെ സ്വാഗതം ചെയ്യുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി സ്റ്റോക്‌ഹോമില്‍ സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗരറ്റ് വാള്‍സ്‌റ്റോമിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഖത്തര്‍ പൗരന്‍മാര്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കിയതിന് പിന്നിലും രാഷ്ട്രീയ പ്രേരകങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗള്‍ഫ് പ്രതിസന്ധിക്ക് എത്രയും പെട്ടന്ന് നയതന്ത്ര പരിഹാരം ഉണ്ടാക്കാനാണ് തന്റെ രാഷ്ട്രം അതിലെ കക്ഷികളോട് ആവശ്യപ്പെടുന്നതെന്ന് സ്വീഡിഷ് മന്ത്രി മാര്‍ഗരറ്റ് വാള്‍സ്റ്റോം പറഞ്ഞു. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ തങ്ങള്‍ പിന്തുണക്കുന്നതായും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles