Current Date

Search
Close this search box.
Search
Close this search box.

സൗദിയാണ് ഭീകരതക്ക് സഹായം ചെയ്യുന്നത്: ഇറാന്‍

തെഹ്‌റാന്‍: ഖത്തര്‍ ഭീകരതക്ക് സഹായം ചെയ്യുന്നുവെന്ന സൗദി അറേബ്യയുടെ ആരോപണം പ്രസ്തുത ആരോപണത്തില്‍ നിന്ന് തങ്ങളുടെ കൈകഴുകാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് ഇറാന്റെ വിദേശകാര്യ നയതന്ത്ര കൗണ്‍സില്‍ അധ്യക്ഷന്‍ കമാല്‍ ഖറാസി അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘടനകളെ സഹായിക്കുന്നതിലൂടെ ഭീകരതക്ക് പ്രധാന പിന്തുണ നല്‍കുന്നത് സൗദിയാണെന്നും അദ്ദേഹം ആരോപിച്ചു. റിയാദ് ചെലുത്തിയ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ദോഹക്ക് സാധിച്ചിട്ടുണ്ടെ്‌നും ഖത്തര്‍ അംബാസഡറെ തെഹ്‌റാനിലേക്ക് വീണ്ടും അയച്ചുകൊണ്ട് ഇറാനുമായുള്ള ബന്ധത്തില്‍ പുനരാലോചന നടത്തിയ അവരുടെ നടപടി സ്വാഗതാര്‍ഹമാണ്. എന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലേക്ക് അംബാസഡറെ വീണ്ടും അയക്കുന്ന കാര്യം ആഗസ്റ്റ് 23നാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. എല്ലാ മേഖലകളിലും ഖത്തറുമായി ബന്ധം സ്ഥാപിക്കുന്നതിനെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ഖറാസി പറഞ്ഞു. അയല്‍രാഷ്ട്രങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Related Articles