Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹ സൗഹൃദം കൊണ്ട് ഫാഷിസത്തെ ഉന്മൂലനം ചെയ്യുക: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

ഷാര്‍ജ: നാനാത്വത്തിന്റെ പാരമ്പര്യം ഭാരതത്തിന്റെ ചരിത്രത്തിനു മാറ്റ് കൂട്ടുമ്പോഴും ദേശക്കൂറ് കാണിക്കാന്‍ പാടുപെടുന്ന ഓരോ ഭാരതീയനും നേരിടുന്നത് ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ ഫാഷിസത്തെയാണെന്നു പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. സ്‌നേഹ സൗഹൃദം കൊണ്ട് ഫാഷിസത്തെ ഉന്മൂലനം ചെയ്ത്, ഭാരതത്തിന്റെ മഹിത പാരമ്പര്യം തിരിച്ചു പിടിക്കാന്‍ വര്‍ത്തമാന സമൂഹം തയ്യാറായവണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യ ജാലികയില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഷുഹൈബ് തങ്ങള്‍ ജാലിക ഉദ്ഘാടനം ചെയ്തു. സുഹൈല്‍ വലിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുല്ല ചേലേരി, സൈദ് മുഹമ്മദ്, ഖലീല്‍ റഹ്മാന്‍ കാഷിഫി, അഹ്മദ് സുലൈമാന്‍ ഹാജി, റസാഖ് വളാഞ്ചേരി, അബ്ബാസ് കുന്നില്‍ എന്നിവര്‍ സംബനിധിച്ചു. ഫൈസല്‍ പയ്യനാട് സ്വാഗതവും ശാഹുല്‍ ഹമീദ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.

Related Articles