Current Date

Search
Close this search box.
Search
Close this search box.

സേവനങ്ങളിലൂടെ ആത്മീയാനുഭൂതി നുകരാന്‍ കഴിയണം: ശൈഖ് മുഹമ്മദ് കാരകുന്ന്

പൂക്കോട്ടൂര്‍: നിരാലംബര്‍ക്കും രോഗികള്‍ക്കും മറ്റും നല്‍കുന്ന സേവനങ്ങളിലൂടെ ആത്മീയ അനുഭൂതി നുകരാന്‍ കഴിയണമെന്നും സാമൂഹ്യപ്രതിബദ്ധതയുള്ള ജീവിതശൈലിയിലൂടെയേ മനുഷ്യന് സമാധാനം കരഗതമാക്കാന്‍ കഴിയൂ എന്നും ഐ.പി.എച്ച് ഡയരക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. മുണ്ടിതൊടിക ആശ്വാസം സേവനകേന്ദ്രം നടത്തിയ ഓപണ്‍ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയാ പ്രസിഡണ്ട് എന്‍. ഇബ്‌റാഹീം ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  ആശ്വാസം വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും മഹ്ബൂബുറഹ്മാന്‍ നന്ദിയും പറഞ്ഞു. ഓപണ്‍ക്വിസ് മത്സരത്തില്‍ സഹ്‌ല ഖമര്‍, ഫാത്വിമ കുഞ്ഞാലന്‍, ജംഷീല കൊടക്കാടന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇരുനൂറോളം പേര്‍ പങ്കെടുത്ത ക്വിസ്മത്സരത്തില്‍ 17 പേര്‍ പ്രോത്സാഹന സമ്മാനാര്‍ഹരായി.

Related Articles