Current Date

Search
Close this search box.
Search
Close this search box.

സിറിയയുടെ ഭൂമി കൈയേറാനല്ല, നീതിക്കു വേണ്ടിയുള്ള യുദ്ധമാണിത്: ഉര്‍ദുഗാന്‍

അങ്കാറ: അഫ്രിനില്‍ തുര്‍ക്കിയുടെ സൈനിക നടപടി സിറിയയുടെ ഭൂമി കൈയേറാനല്ല, നീതി സ്ഥാപിക്കാന്‍ വേണ്ടിയുള്ളതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫ്രീ സിറിയന്‍ ആര്‍മിയുടെ പിന്തുണയോടെ സൈന്യം തുര്‍ക്കിയുടെ അതിര്‍ത്തിപ്രദേശമായ അഫ്രിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തുവെന്നും ഭൂമി കൈയേറുക എന്നതല്ല തങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അങ്കാറയില്‍ പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഉദ്യോഗസ്ഥരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി അഫ്രിനിലെ തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യം. എന്നാല്‍ മാത്രമേ, ഓപറേഷന്‍ ഒലീവ് ബ്രാഞ്ച് അവസാനിപ്പിക്കൂ. 3.5 മില്യണ്‍ സിറിയന്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയിലുള്ളതെന്നും അവരെ സുരക്ഷിതമായി തങ്ങളുടെ വീടുകളിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു.

268 തീവ്രവാദികളെ ഇതിനോടകം നിഷ്‌ക്രിയമാക്കി. ഇതിനിടെ തുര്‍ക്കി സൈന്യത്തിനും എഫ്.എസ്.എ സൈന്യത്തിനും നിരവധി നാശനഷ്ടങ്ങളുണ്ടായി. നാലു ദിവസത്തിനിടെ എട്ടു പേര്‍ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഉദ്ദേശിച്ച അത്രയും പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. യുദ്ധത്തിന്റെ പേരില്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്ന സംഘത്തിനു നേരെയും സൈന്യം നടപടിയെടുക്കുന്നുണ്ട്.

നേരത്തെ സിറിയയില്‍ ബശ്ശാര്‍ അസദിന്റെ സൈന്യത്തിന്റെ ഉപരോധം മൂലം കൊല്ലപ്പെട്ട കുട്ടികളുടെയും ആക്രമണത്തില്‍ പരുക്കേറ്റ തന്റെ കുട്ടിയെയും കൊണ്ടു നടന്നു നീങ്ങുന്ന മാതാവിന്റെയും ചിത്രങ്ങള്‍ തുര്‍ക്കി സൈന്യത്തിന്റെ യുദ്ധത്തിന്റെ ഇരകളാണെന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇവ വ്യാജമാണെന്ന് തെളിയിച്ച് ഇതിന്റെ യഥാര്‍ത്ഥ ചിത്രങ്ങളും വാര്‍ത്തകളും സഹിതം തുര്‍ക്കിയിലെ മാധ്യമങ്ങള്‍ മറുപടി നല്‍കിയിരുന്നു. ഇത്തരം ചിത്രങ്ങള്‍ അഫ്രിനിലെ തീവ്രവാദ സംഘടനകളാണ് പ്രചരിപ്പിക്കുന്നത്.

 

Related Articles