Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിനെതിരെ അന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ട്

മുംബൈ: മുസ്‌ലിം മതപ്രബോധകന്‍ സാകിര്‍ നായികും അദ്ദേഹത്തിന്റെ കീഴിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും (IRF) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ റിപോര്‍ട്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മതവിദ്വേഷമുണ്ടാക്കുന്നതാണെന്ന് മുംബൈ പോലീസ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കി. സാകിര്‍ നായിക് തന്റെ പ്രഭാഷണങ്ങളില്‍ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നതായും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും റിപോര്‍ട്ട് ആരോപിക്കുന്നു. നായിക്കിന്റെ പ്രഭാഷണങ്ങളും സീഡികളും നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് നിയമവകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. സാകിര്‍ നായിക്കിനെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിന് വിവരങ്ങള്‍ കൈമാറുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാകും ഭാവി നടപടികളെന്ന് ഫഡ്‌നാവിസ് കൂട്ടിചേര്‍ത്തു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, വിദേശ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് ഐ.ആര്‍.എഫിന് നോട്ടീസ് അയച്ചു. ഒരു മാസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും  വിദേശ ഫണ്ട് സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Related Articles