Current Date

Search
Close this search box.
Search
Close this search box.

സമസ്ത ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും കെ.എച്ച്. കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
വിവിധ വിഭാഗങ്ങള്‍ അവരുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തുവാനും അവ പ്രചരിപ്പിക്കുവാനും ഇന്ത്യയുടെ മഹത്തായ ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രഭരണകൂടത്തിന്റെ നീക്കത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി നടന്ന പഠനക്ലാസുകളില്‍ കെ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എസ്.വി. മുഹമ്മലി മാസ്റ്റര്‍, ശാഹുല്‍ഹമീദ് മാസ്റ്റര്‍, റഹീം ചുഴലി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ.ചേളാരി, കെ.സി.അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.

Related Articles