Current Date

Search
Close this search box.
Search
Close this search box.

സമത്വത്തിന്റെ മഹത്തായ സന്ദേശമാണ് പ്രവാചകന്‍ നല്‍കിയത്: ജസ്റ്റിസ് സച്ചാര്‍

ന്യൂഡല്‍ഹി: അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്ന് പറഞ്ഞതിലൂടെ പ്രവാചകന്‍ മുഹമ്മദ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സമത്വത്തിന്റെ മഹത്തായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദ്രര്‍ സച്ചാര്‍. ‘ഇസ്‌ലാമും ആധുനിക യുവഗവും’ എന്ന തലക്കെട്ടില്‍ മൗലാനാ ആസാദ് എജുക്കേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബികള്‍ക്കിടയില്‍ അടിമത്ത സമ്പ്രദായം ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹമിത് പറഞ്ഞത്. അടിമകള്‍ കറുത്തവരും ആയിരുന്നു. അനറബിക്ക് അറബിയേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ വെളുത്തവന് കറുത്തവനേക്കാള്‍ ഒരു ശ്രേഷ്ഠതയും ഇല്ലെന്നു കൂടി അദ്ദേഹം പറഞ്ഞു. സമത്വത്തിന്റെ എത്ര മഹത്തായ സന്ദേശമാണിത്. എന്ന് അദ്ദേഹം വിവരിച്ചു.
ഇന്ന് നാം ബറാക് ഒബാമ പ്രസിഡന്റായ അമേരിക്കയെ സമത്വത്തിന് ഉദാഹരണമായി സ്വീകരിക്കാറുണ്ട്. സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. എന്നാല്‍ വെളുത്തവന് കറുത്തവനേക്കാള്‍ യാതൊരു ശ്രേഷ്ഠതയുമില്ലെന്ന പ്രവാചകന്റെ സമത്വത്തിന്റെ സന്ദേശം ഏഴാം നൂറ്റാണ്ടിലാണ് വ്യാപിക്കുന്നത്. ഇസ്‌ലാമിന്റെ തുടക്കം മുഴുവന്‍ പൗരന്‍മാര്‍ക്കുമുള്ള സമത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നും ജസ്റ്റിസ് സച്ചാര്‍ പറഞ്ഞു.
മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ കണ്ടെത്താന് 2004-2005 കാലയളവില്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മറ്റിയുടെ നേതൃത്വം ജസ്റ്റിസ് സച്ചാറിനായിരുന്നു. ആ കമ്മിറ്റി അറിയപ്പെട്ടതും സച്ചാര്‍ കമ്മിറ്റി എന്ന പേരിലാണ്.

Related Articles